Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dug And Piped

Malappuram

റോ​ഡ് പൊ​ളി​ച്ച് പൈ​പ്പി​ട്ട ശേ​ഷം ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല; സം​സ്ഥാ​ന പാ​ത​യി​ൽ ഗ​ർ​ത്തം, അ​പ​ക​ട ഭീ​ഷ​ണി

ച​ങ്ങ​രം​കു​ളം: തി​ര​ക്കേ​റി​യ കു​റ്റി​പ്പു​റം-​തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത കു​റു​കെ പൊ​ളി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് സ്ഥാ​പി​ച്ച ശേ​ഷം ടാ​ർ ചെ​യ്യാ​തെ മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു. ഒ​രാ​ഴ്ച മു​ന്പ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് പൊ​ളി​ച്ചാ​ണ് പൈ​പ്പ് സ്ഥാ​പി​ച്ച​ത്.

പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ശേ​ഷം കു​ഴി മ​ണ്ണി​ട്ട് മൂ​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ടാ​റിം​ഗോ കോ​ണ്‍​ക്രീ​റ്റോ ന​ട​ത്തി റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യി​ല്ല. ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു. ഇ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തോ​ടെ ജ​ന​പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.

തു​ട​ർ​ന്ന് ക​രാ​ർ ജീ​വ​ന​ക്കാ​രെ​ത്തി കു​ഴി​ക​ൾ വീ​ണ്ടും മ​ണ്ണി​ട്ട്മൂ​ടി ത​ടി​ത​പ്പു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ത​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ പോ​ലു​മി​ല്ല. രാ​ത്രി​യി​ൽ ഗ​ർ​ത്ത​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up